*സിവിൽ സർവീസ് പരീക്ഷ ജേതാവ് ശാഹിദ് തിരുവള്ളൂർ എഴുതുന്നു* *സിവില്‍ സര്‍വീസ് :50 ചോദ്യങ്ങള്‍, 50 ഉത്തരങ്ങള്‍'* സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങളുമായി ഇപ്പോഴും നിരവധി പേര്‍ ബന്ധപ്പെടുന്നുണ്ട്. പലതരത്തിലുള്ള ആളുകള്‍. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ സീരിയസായി പ്രിപ്പയര്‍ ചെയ്യുന്നവര്‍ വരെ. ഭൂരിഭാഗം പേര്‍ക്കും വളരെ ബേസികായ കാര്യങ്ങളാണ് അറിയേണ്ടത്. ചിലപ്പോള്‍ രക്ഷിതാക്കള്‍ കുട്ടികള്‍ക്കായി വിളിക്കും. ഏതായാലും എല്ലാവര്‍ക്കും മനസ്സിലാകുംവിധം 'സിവില്‍ സര്‍വീസ് :50 ചോദ്യങ്ങള്‍, 50 ഉത്തരങ്ങള്‍' നിങ്ങള്‍ക്കായി സമര്‍പ്പിക്കുകയാണ്. സീരിയസായി പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് ഇതു മതിയാകില്ലെന്നറിയാം. ഏതായാലും നിങ്ങളുടെ സമ്മതത്തോടെ ഇവ സമര്‍പ്പിക്കട്ടെ.... 1. എന്താണ് സിവില്‍ സര്‍വീസ്? ▪സിവില്‍ എന്നാല്‍ സാധാരണ പൗരന് അഥവാ പൊതു ജനം. സര്‍വീസ് എന്നാല്‍ സേവനം. പൊതു ജനത്തെ സേവിക്കുന്ന എല്ലാ ജോലികളും സിവില്‍ സര്‍വീസാണ്. ജുഡീഷ്യല്, ഇലക്ടഡ്, മിലിറ്ററി സര്‍വീസ് ഒഴികെ. ...